euro

റോം : യൂറോപ്യൻ വൻകരയുടെ ഫുട്ബാൾ മാമാങ്കമായ യൂറോ കപ്പിന് ഇന്ന് കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12.30ന് മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലിയും തുർക്കിയും തമ്മിലുള്ള മത്സരത്തോടെയാണ് യൂറോപ്യൻ പൂരത്തിന് കൊടിയേറുന്നത്.

വൻകരയിലെ 11 രാജ്യങ്ങൾ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകൾ അണിനിരക്കും.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു.

പരിമിതമായ തോതിലെങ്കിലും കാണികളുടെ സാന്നിദ്ധ്യം സംഘാടകർ ഉറപ്പാക്കിയിട്ടുണ്ട്.

പോർച്ചുഗലാണ് നിലവിലെ ചാമ്പ്യന്മാർ. അടുത്തമാസം 11നാണ് ഫൈനൽ.

ടി.വി ലൈവ് : സോണി ടെൻ ചാനൽ ഗ്രൂപ്പിലും ജിയോ ടി വിയിലും