aisha-

കവരത്തി : ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക അയിൽ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. കവരത്തി പൊലീസാണ് അയിഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

നേരത്തെ തന്നെ ബി.ജെ.പിക്കാര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി അയിഷ സുല്‍ത്താന രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പൺ ’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അയിഷ പറഞ്ഞിരുന്നു.