fed

കൊച്ചി: ക്ലൗഡ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് (സി.ആർ.എം) സംവിധാനം നടപ്പിലാക്കുന്നതിന് ഫെഡറൽ ബാങ്ക് മുൻനിര ഐ.ടി കമ്പനികളായ ഒറക്കിൾ, ഇൻഫോസിസ് എന്നിവരുമായി ധാരണയിലെത്തി. പുതുതലമുറ ഉപഭോക്തൃ അനുഭവം നൽകുന്ന ഒറക്കിൾ സിഎക്സ് പ്ലാറ്റ്ഫോം ഒരുക്കുന്നതിനാണ് സഹകരണം.

മാർക്കറ്റിംഗ്, സെയിൽസ്, കസ്റ്റമർ സർവീസ്, സോഷ്യൽ ലിസണിംഗ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന സമഗ്രമായ സി.ആർ.എം സംവിധാനമാണ് ഫെഡറൽ ബാങ്കിനു വേണ്ടി ഈ കമ്പനികൾ ഒരുക്കുന്നത്. ബാങ്കിന്റെ എല്ലാ കേന്ദ്രങ്ങളിലും മികച്ചതും പുതിയ അനുഭവം നൽകുന്നതുമായ ഡിജിറ്റൽ സേവനങ്ങൾ എത്തിക്കാനും ബാങ്കിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ സ്രോതസിൽ നിന്നുതന്നെ ലഭ്യമാക്കാനും അതു വഴി ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കുന്നു എന്നതാണ് ഈ സേവനത്തിന്റെ പ്രധാന സവിശേഷത.