'തരംഗം' എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെയാണ് നടിയും പരസ്യമോഡലുമായ നേഹ അയ്യർ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്നത്. ശേഷം ദിലീപ് ചിത്രമായ 'കോടതിസമക്ഷം ബാലൻ വക്കീലി'ലും നടി അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ലോക സമുദ്ര ദിനവുമായി ബന്ധപ്പെട്ട് നടി പോസ്റ്റ് ചെയ്ത ഏതാനും ചിത്രങ്ങളാണ്.
നീല നിറത്തിലുള്ള ബിക്കിനി ധരിച്ച് കടലിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് താരം തന്റെ ആരാധകർക്കായി പങ്കുവെച്ചത്. സമുദ്രം സംരക്ഷിക്കുമെന്ന നമ്മളേവരും പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്നും നേഹ തന്റെ ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.
'നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന് ശപഥം ചെയ്യൂ. മലിനമാക്കുന്നത് അവസാനിപ്പിക്കൂ. മനോഹരമായ ഭൂമിക്കുവേണ്ടിയും നമുക്കുവേണ്ടിയും അടുത്ത തലമുറയ്ക്കുവേണ്ടിയും നമ്മളതു ചെയ്യും- നേഹ ചിത്രങ്ങൾക്ക് കീഴിലായി കുറിച്ചു.
ഭർത്താവിന്റെ അകാലമരണത്തിന് ശേഷമാണ് നേഹ സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നത്. ഭർത്താവ് മരിക്കുമ്പോൾ ഗർഭിണിയായിരുന്ന താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. മകന്റെ വിശേഷങ്ങൾ നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.