sapota

ചിക്കൂ എന്നറിയപ്പെടുന്ന സപ്പോട്ടപഴം പോഷക സമ്പുഷ്ടവും ഊര്‍ജ്ജദായകവുമാണ്. പെട്ടെന്ന് ദഹിക്കുന്നതും നിറയെ ഗ്ലൂക്കോസുമടങ്ങിയതാണ് ഈ ഫലം. സപ്പോട്ടയിലെ‍ വിറ്റാമിന്‍ എ പ്രായമായാലുണ്ടാകുന്ന കാഴ്ചയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. കാഴ്ച്ച നിലനിര്‍ത്തുന്നതിനും സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്.

ടാനിന്‍ അടങ്ങിയതിനാൽ സപ്പോട്ട കഴിക്കുന്നത് അണുബാധയും വീക്കങ്ങളും തടയുകയും ഇതിലെ നാരുകൾ ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. ശ്വാസകോശത്തിലേയും മോണയിലേയും ക്യാന്‍സറിനെ തടുക്കാന്‍ സപ്പോട്ടയിലെ വൈറ്റമിന്‍ എയ്ക്ക് കഴിയും.

കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍ എന്നിവയടങ്ങിയ സപ്പോട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. ഉറക്കമില്ലായ്മ,വിഷാദം,ഉത്കണ്ഠ തുടങ്ങിയ അസുഖമുള്ളവരില്‍ ഇത് ഗുണം ചെയ്യും. കാര്‍ബോ ഹൈഡ്രേറ്റുകളും, പോഷകങ്ങളും അടങ്ങിയതിനാൽ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും സപ്പോട്ട നല്ല ഭക്ഷണമാണ്.