kesavan

കല്‍പ്പറ്റ: വയനാട് നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇരുവരും മരിച്ചു. പടക്കോട്ട് പത്മാലയത്തിൽ റിട്ട അദ്ധ്യാപകനായ കേശവനും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതസംഘം ഇവരെ വെട്ടുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ചുതന്നെ കേശവൻ മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് പത്മാവതി മരിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പത്മാവതിയെ പ്രവേശിപ്പിച്ചത്. അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.