covid

​​ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. ഇന്നലെ 91,702 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 2,92,74,823 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 3,403 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,63,079 ആയി ഉയർന്നു. നിലവിൽ 11,21,671 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 1,34,580 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,77,90,073 ആയി ഉയർന്നു. നിലവിൽ 24,60,85,649 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.