തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. രാജ്ഭവനു മുമ്പിൽ സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗം എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. നീലലോഹിതദാസൻ നാടാർ, ജോസഫ്,കവടിയാർ ധർമ്മൻ, ബാബു ദിവാകരൻ, സോണിയ ജോർജ്, നാലാഞ്ചിറ ഹരി, സോളമൻ വെട്ടുകാട് എന്നിവർ പങ്കെടുത്തു.
ജനറൽ പോസ്റ്റോഫീസിന് മുന്നിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ട്രീസദാസ് അദ്ധ്യക്ഷത വഹിച്ചു. പുല്ലുവിള സ്റ്റാൻലി, രാധാകൃഷ്ണൻ, അനിരുദ്ധൻ, തമ്പാനൂർ മുരളി, കാസിം, രാജീവ് എന്നിവർ പങ്കെടുത്തു. ഏജീസ് ഓഫീസിന് മുന്നിൽ സി.ജയൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. സുനിൽകുമാർ, സക്കീർ ഹുസൈൻ, വാഴൂർ സോമൻ എന്നിവർ പങ്കെടുത്തു.
സെൻട്രൽ റെയിൽവേ സ്റ്റേഷനുമുന്നിൽ നടന്ന ധർണ പാലോട് സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. പട്ടം ശശിധരൻ, ജോളി ജോസ്, പ്രേമൻ എന്നിവർ പങ്കെടുത്തു. ആർ.എം.എസിന് മുന്നിൽ നടന്ന ധർണ ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജയമോഹൻ ഉദ്ഘാടനം ചെയ്തു. പുത്തൻപള്ളി നിസാർ, ശാരങ്‌ഗധരൻ, പോൾ എന്നിവർ പങ്കെടുത്തു.
അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നിൽ നടന്ന ധർണ യു.ടി.യു.സി നേതാവ് അഡ്വ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഹസൻ, ക്ലൻ റെസാരിയോ, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
പി.എം.ജിക്ക് മുന്നിൽ നടന്ന ധർണ എസ്.ടി.യു ജില്ലാ പ്രസിഡന്റ് മാഹീൻ അബൂബേക്കർ ഉദ്ഘാടനം ചെയ്തു. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വഞ്ചിയൂർ പി.ബാബു, പി.എസ്.നായിഡു, പ്രദീപ് നെയ്യാറ്റിൻകര എന്നിവർ പങ്കെടുത്തു.