പത്തനംതിട്ട: മിഥുനമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രനട ജൂൺ 14 തിങ്കളാഴ്‌ച വൈകന്നേരം 5 മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.അന്ന് പൂജകളൊന്നും ഉണ്ടാകില്ല.
ജൂൺ 15 മിഥുനം ഒന്നിന് ലോക്ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് ഇക്കുറിയും പ്രവേശനം ഇല്ല. മിഥുന മാസ പൂജകൾക്ക് ശേഷം ജൂൺ 19ന് രാത്രി 8 മണിയോടെ ഹരിവരാസനം പാടി നടയടയ്‌ക്കും. കർക്കിടക മാസ പൂജകൾക്കായി പിന്നീട് ജൂലായ് 16നാണ് നട തുറക്കുന്നത്.