തിരുവനന്തപുരം:വനശ്രീ ഇക്കോഷോപ്പ് വഴി വില്പന നടത്തുന്ന വനോത്പന്നങ്ങളായ വൻതേൻ,ചെറുതേൻ,കറിമഞ്ഞൾ, കുടംപുളി,കറുത്ത കുന്തിരിക്കം,വെള്ളകുന്തിരിക്കം, ഗ്രാമ്പു, കറുവപ്പട്ട, കുരുമുളക്, മറയൂർ ശർക്കര മുതലായവ നഗരസഭ പരിധിയിൽ വാട്സാപ്പ് വഴി ഓർഡർ സ്വീകരിച്ച് വീടുകളിലെത്തിക്കും. ദൂരപരിധിക്കനുസരിച്ച് സർവീസ് ചാർജ് ഈടാക്കുമെന്ന് വനശ്രീ കൺവീനർ ജി.സന്തോഷ്‌കുമാർ അറിയിച്ചു. ഓർഡർ വാട്സാപ്പ് നമ്പർ - 8281165348