kurinji

ഒരു മഴ നനഞ്ഞ സുഖം. ഒപ്പം ഒരു കുളിർകാറ്റും.. കുറിഞ്ഞി എന്ന ഏറ്റവും പുതിയ മ്യൂസിക് വീഡിയോ കണ്ടവർ പറയുന്നതിതാണ്. നഷ്ടപ്രണയം മനസ്സിൽ ഒരു തീരാനോവായി കൊണ്ടു നടക്കുന്നവർക്ക് ഉണർവേകുന്ന കാഴ്ചയാണ് കുറിഞ്ഞി സമ്മാനിക്കുന്നത്. സു സുധി വാത്മീകം എന്ന രഞ്ജിത് ശങ്കർ-ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാതി നാരായണൻ ആണ് പാട്ടിലെ നായിക.

രഞ്ജന കെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സോണി സെബാൻ. എഡിറ്റിംഗ് : ബാസിദ് അൽ ഗസാലി. പാട്ടിനു വരികളെഴുതിയിരിക്കുന്നത് എം വി എൻ, ശ്രീനാഥ് കെ പി എന്നിവർ ചേർന്നാണ്. സംഗീതം അനീഷ് ഇന്ദിരാ വാസുദേവ്. എം വി എൻ തന്നെയാണ് നിർമാണം. സ്വാതിയെ കൂടാതെ വിനയചന്ദ്രൻ, ആർ ജെ വിജയ്, സുജിത് എം ആർ എന്നിവരും അഭിനയിച്ചിരിക്കുന്നു.