kk

റോം: കൊവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന കായിക രംഗത്തിന് പ്രതീക്ഷയുടെ ഗോളായി യൂറോ കപ്പിന് കഴിഞ്ഞ അർദ്ധ രാത്രി പന്തുരുണ്ടു. ആദ്യ മത്സരത്തിൽ തുർക്കിയ്ക്കെതിരെ ഇറ്റലിക്ക് ഉജ്ജ്വല വിജയം.. മറുപടിയില്ലാത്ത മൂന്നുഗോളിനാണ് ഉറ്റലി തുർക്കിയെ തകർത്തത്..

രണ്ടാംപകുതിയിലായിരുന്നു ഇറ്റലിയുടെ മൂന്നുഗോളുകളും പിറന്നത്..53ാം മിനിട്ടിൽ തുർക്കിയുടെ ഡിമൈറലിന്റെ സെൽഫ് ഗോളിലൂടെയാണ് ഇറ്റലി മുന്നിലെത്തിയത്. 66-ാം മിനിറ്റില്‍ സിറോ ഇമ്മൊബിലെയിലൂടെ രണ്ടാം ഗോളും നേടി..79-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ കാകിറിന്റെ ദുര്‍ബലമായ ഷോട്ട് പിടിച്ചെടുത്ത് ഇറ്റലി താരങ്ങളുടെ മുന്നേറ്റമാണ് മൂന്നാം ഗോളില്‍ കലാശിച്ചത്. ഇമ്മൊബിലെയുടെ പാസ് സ്വീകരിച്ച ലോറന്‍സോ ഇന്‍സിനെ പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിക്കുകയായിരുന്നു..

53-ാം മിനിറ്റില്‍ ഡൊമെനിക്കോ ബെറാര്‍ഡിയുടെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ബെറാര്‍ഡിയുടെ ക്രോസ് തുര്‍ക്കി താരം മെറി ഡെമിറാലിന്റെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു.. ഇറ്റലിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്

തിങ്കളാഴ്ച പുലർച്ചെ ബ്രസീലിൽ കോപ്പ അമേരിക്കയ്ക്കും കിക്കോഫ്. ഇനി ഒരു മാസം ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികൾക്ക് ആഘോഷ രാവുകളാണ്. കൊവിഡ് മൂലം ഗാലറിയിൽ നിയന്ത്രണമുണ്ടെങ്കിലും ലോകമെമ്പാടും ടിവിയിലൂടെയും ഓൺലൈനിലൂടെയും ജനകോടികൾ ഫുട്ബാൾ ലഹരിയിൽ മതിമറക്കും. രണ്ട് ഫുട്ബാൾ മാമാങ്കങ്ങളുടെയും ഫൈനൽ ജൂലായ് 11ന്. കോപ്പ ഫൈനൽ വെളുപ്പിന് 5.30നും യൂറോ ഫൈനൽ അർദ്ധ രാത്രി 12.30നും.

ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ വെയ്ൽസും സ്വിറ്റ്‌സർലൻഡും ഏറ്രുമുട്ടും. അസർബൈജാനിലെ ബാകുവിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് തുടക്കം. തുടർന്ന് ഡെൻമാർക്ക് ഫിൻലൻഡിനേയും (രാത്രി 9.30 മുതൽ), ബൽജിയം റഷ്യയേയും (രാത്രി 12.30 മുതൽ ) നേരിടും. ലൈവ്: സോണി ചാനലുകളിൽ.