argentina

ബ്യൂ​ണേ​ഴ്സ് ​അ​യേ​ഴ്സ് ​:​ ​തി​ങ്ക​ളാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ബ്ര​സീ​ലി​ൽ​ ​തു​ട​ങ്ങു​ന്ന​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ടൂ​ർ​ണ​മെ​ന്റി​നു​ള്ള​ 28​ ​അം​ഗ​ ​അ​ർ​ജ​ന്റീ​ന​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​ത​വ​ണ​യും​ ​തൊ​ട്ട​രി​കെ​ ​ന​ഷ്ട​പ്പെ​ട്ടു​പോ​യ​ ​കോ​പ്പ​ ​കി​രീ​ടം​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സെ​ർ​ജി​യോ​ ​അ​ഗ്യൂ​റോ​യും​ ​എ​യ്ഞ്ച​ൽ​ ​ഡി​ ​മ​രി​യ​യും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പോ​രാ​ളി​ക​ളാ​ണ് ​രം​ഗ​ത്ത്.​ ​കൊ​വി​ഡ് ​ബാ​ധി​ത​നാ​യി​രു​ന്ന​ ​ഗോ​ൾ​കീ​പ്പ​ർ​ ​ഫ്രാ​ങ്കോ​ ​അ​ർ​മാ​നി​യേ​യും​ ​പ​രി​ശീ​ല​ക​ൻ​ ​ല​യ​ണ​ൽ​ ​സ്കോ​ണി​ ​ടീ​മി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​കൊ​ളം​ബി​യ​ക്കെ​തി​രാ​യ​ ​ലോ​ക​ക​പ്പ് ​യോ​ഗ്യ​താ​ ​മ​ത്സ​ര​ത്തി​ൽ​ ​സ​മ​നി​ല​ ​വ​ഴ​ങ്ങേ​ണ്ടി​വ​ന്ന​ ​പി​ഴ​വ് ​വ​രു​ത്തി​യ​ ​ഫൊ​യ്ത്തി​നെ​ ​ഒ​ഴി​വാ​ക്കി.​ ​സെ​വി​യ്യ​യു​ടെ​ ​ഒ​ക്കാ​മ്പോ​സി​നേ​യും​ ​ഒ​ഴി​വാ​ക്കി.

ടീം:
ഗോ​ൾ​ ​കീ​പ്പ​ർ​:​ ​ഫ്രാ​ങ്കോ​ ​അ​ർ​മാ​നി,​ ​അ​ഗ​സ്റ്റി​ൻ​ ​മ​ർ​ച്ചി​സി​ൻ,​ ​എ​മി​ലി​യാ​നോ​ ​മാ​ർ​ട്ടി​ന​സ്,​ ​യു​വാ​ൻ​ ​മു​സോ
പ്ര​തി​രോ​ധം​:​ ​റോ​മെ​റോ,​ ​നി​ക്കോ​ളാ​സ് ​ഒ​ട്ട​മെ​ന്റി,​ ​ലൂ​കാ​സ് ​മാ​ർ​ട്ടി​ന​സ്,​ ​മോ​ളി​നോ​ ​ലു​സെ​റോ,​ ​ഗോ​ൺ​സാ​ലോ​ ​മോ​ണ്ടി​യാ​ൽ,​ ​ജ​ർ​മ്മ​ൻ​ ​പെ​സ​ല്ല,​ ​നി​ക്കോ​ളാ​സ് ​ടാ​ഗ്ലൈ​യാ​ഫി​ക്കോ,​ ​മാ​ർ​ക്കോ​സ് ​അ​ക്യൂ​ന,​ ​ലി​സാ​ൻ​ഡ്രോ​ ​മാ​ർ​ട്ടി​ന​സ്
മ​ധ്യ​നി​ര​:​ ​നി​ക്കോ​ളാ​സ് ​ഗോ​ൺ​സാ​ല​സ്,​ ​അ​ലെ​സാ​ൻ​ഡ്രോ​ ​ഗോ​മ​സ്,​ ​ലി​യ​നാ​ർ​ഡോ​ ​പ​ര​ഡ​സ്,​ ​റോ​ഡ്രി​ഗോ​ ​ഡി​ ​പോ​ൾ,​ജി​യോ​വാ​നി​ ​ലോ​ ​സെ​ൽ​സോ,​ ​നി​ക്കോ​ളാ​സ് ​ഡൊ​മി​നി​ഗ്വ​സ്,​ ​എ​സെ​ക്കി​യേ​ൽ​ ​പ​ലാ​സി​യോ​സ്,​ ​ഗൈ​ഡോ​ ​റോ​ഡ്രി​ഗ​സ്,​ ​ഏ​ഞ്ച​ൽ​ ​കൊ​റേയ
മു​ന്നേ​റ്റ​നി​ര​:​ ​മെ​സി,​ ​സെ​ർ​ജി​യോ​ ​അ​ഗ്യൂ​റോ,​ ​ഏ​ഞ്ച​ൽ​ ​ഡി​ ​മ​രി​യ,​ ​ലൗ​ട്ടാ​രോ​ ​മാ​ർ​ട്ടി​ന​സ്,​ ​ജൊ​വാ​ക്വി​ൻ​ ​കൊ​റേ​യ,​ ​ലൂ​ക്കാ​സ് ​അ​ലാ​രി​യോ