fff

ടോക്കിയോ: തായ്‌വാനെ പരാമാധികാരമുള്ള രാജ്യമെന്ന് വിശേഷിപ്പിച്ച് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ. എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുമായി ചൈന രംഗത്തെത്തി. വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച ചൈന ,​ ജപ്പാൻ തങ്ങളുടെ പരമാധികാരത്തിൽ കൈകടത്തുകയാണെന്ന് ആരോപിച്ചു. ജപ്പാനും അമേരിക്കയും തായ്‌വാനുമായി വാണിജ്യ കരാറുകളിൽ ഏർപ്പെടുന്നതിലും ചൈന അതൃപ്തി രേഖപ്പെടുത്തി. അമേരിക്കയുടെ വാണിജ്യകാര്യ പ്രതിനിധി കാതറിൻ തായിയും തായ്‌വാൻ മന്ത്രി ജോൺ ഡംഗുമാണ് വ്യാപാര കാര്യത്തിൽ ചർച്ച തുടങ്ങിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം അമേരിക്ക തായ്‌വാനുമായുള്ള വ്യാപാര ചർച്ചകൾ ഇതിനിടെ പുനരാരംഭിച്ചത്. നേരത്തേ അമേരിക്കൻ സെനറ്റർമാരുടെ സംഘം തായ്‌വാൻ സന്ദർശനത്തിനെത്തിയതും ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു.