പാരിസ്: ഡച്ച് താരം ജോർജിനോ വൈനാൾഡം ലിവർപൂളിൽ നിന്ന് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് ചേക്കേറി.താരം ബാഴ്സലോണയിലേക്ക് പോയേക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അവർ പറഞ്ഞതിനേക്കാൾ ഇരട്ടി പ്രതിഫലം ഓഫർ ചെയ്താണ് പി.എസ്.ജി വൈനാൾഡത്തിനെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. മൂന്ന് വർഷത്തെ കരാറിലാണ് വൈനാൾഡം പി.എസ്.ജിയുമായി ഒപ്പുവച്ചിരിക്കുന്നത്.. നിലവിൽ യൂറോ കപ്പിൽ ഹോളണ്ട് ടീമിന്റെ നായകനാണ് വൈനാൾഡം.