tsitsipas

പാ​രി​സ്:​ ​ച​രി​ത്ര​മെ​ഴു​തി​ ​സ്റ്റെ​ഫാ​നോ​സ് ​സി​റ്റ്‌​സി​പാ​സ് ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​ക​ട​ന്നു.​ ​ഒ​രു​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​ഫൈ​ന​ലി​ൽ​ ​ക​ട​ക്കു​ന്ന​ ​ആ​ദ്യ​ ​ഗ്രീ​ക്ക് ​താ​ര​മാ​ണ് ​സി​റ്റ്‌​സി​പാ​സ്.​ ​അ​ഞ്ച് ​സെ​റ്റ് ​നീ​ണ്ട​ ​മാ​ര​ത്ത​ൺ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ജ​ർ​മ്മ​ൻ​ ​സൂ​പ്പ​ർ​ ​താ​രം​ ​അ​ല​ക്സാ​ണ്ട​ർ​ ​സ്വ​രേ​വി​നെ​ 6​-3,6​-3,4​-6,4​-6,6​-3​ന് ​വീ​ഴ്ത്തി​യാ​ണ് ​സിറ്റ്സി​പാ​സ് ​ഫൈ​ന​ലു​റ​പ്പി​ച്ച​ത്.

പു​തി​യ​ ​ചാ​മ്പ്യ​നെ​ ​ഇ​ന്ന​റി​യാം
വ​നി​താ​ ​സിം​ഗി​ൾ​സ് ​ഫൈ​ന​ലി​ൽ​ ​ഇ​ന്ന് ​റ​ഷ്യ​യു​ടെ​ ​അ​ന​സ്താ​നി​യ​ ​പൗ​ല​ചെ​ങ്കോ​യും​ ​ചെ​ക്ക് ​താ​രം​ ​ബാ​ർ​ബോ​റ​ ​ക്ര​സി​ക്കോ​വ​യും​ ​ത​മ്മി​ൽ​ ​ഏറ്റുമു​ട്ടും.​ ​ഇ​രു​വ​രും​ ​ക​ന്നി​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​കി​രീ​ട​മാ​ണ് ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​ത്.​
​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​വൈ​കി​ട്ട് 6.30​ ​മു​ത​ലാ​ണ് ​മ​ത്സ​രം.​ ​മ​രി​യാ​ ​ഷ​റ​പ്പോ​വ​യ്ക്ക് ​ശേ​ഷം​ ​ഒ​രു​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ ​ആ​ദ്യ​ ​റ​ഷ്യ​ൻ​താ​ര​മാ​ണ് ​പൗ​ല​ചെ​ങ്കോ.​ ​
ആ​റ് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​ഒ​രു​ ​റ​ഷ്യ​ൻ​ ​താ​രം​ ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.​ 2007​ ​മു​ത​ൽ​ ​ഗ്രാ​ൻ​ഡ്‌​സ്ലാം​ ​ക​ളി​ക്കു​ന്ന​ ​താ​രം​ 14​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​ണ് ​ഒ​രു​ ​ഗ്രാ​ൻ​ഡ്സ്ലാം​ ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ത്.​ ​ക്ര​സി​ക്കോ​വ​യും​ ​ആ​ദ്യ​മാ​യാ​ണ് ​ഗ്രാ​ൻ​ഡ്‌​സ്ലാം​ ​ഫൈ​ന​ൽ​ ​ക​ളി​ക്കു​ന്ന​ത്.