kk

ചൈന ആസ്ഥാനമായ മ&ട്ടിലെവൽ മാർക്കറ്റിംഗ് ആപ്പ് വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി ഡൽഹി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.. പവര്‍ ബാങ്ക്, ഇസെഡ് പ്ലാന്‍ എന്നീ ആപ്പുകള്‍ വഴിയാണ് കോടിക്കണക്കിനു രൂപ തട്ടിയെടുത്തത്.. മണിക്കൂറുകള്‍ കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത ഈ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മുന്‍നിരയിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വന്‍ തോതിലുള്ള തട്ടിപ്പ് കണ്ടെത്തിയത്. ചൈന ആസ്ഥാനമായുള്ള സ്ഥാപനമാണിത്. ഗുഡ്ഗാവിലായിരുന്നു ഇവരുടെ ഓഫീസ്. കേസിൽ ഒരു ടിബറ്റന്‍ യുവതിയടക്കം എട്ട് പേര്രെ പൊലീസ് അറസ്റ്റുചെയ്ടു..

പെട്ടെന്നു വരുമാനം വര്‍ദ്ധിക്കുമെന്നു കാണിച്ചാണ് ആപ്പിലൂടെ കാാമ്പയ്ന്‍ നടത്തിയത്. അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരുടെ ലക്ഷക്കണക്കിനു രൂപയാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. വെറും രണ്ട് മാസത്തിനുള്ളില്‍ 150 കോടിയിലധികം രൂപ ഇവര്‍ കൈക്കലാക്കിയതായി പൊലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ പറഞ്ഞു.

വിവിധ ബാങ്ക് അക്കൗണ്ടുകളിലും പേയ്‌മെന്റ് ഗേറ്റ്‌വേകളിലും നിന്നായി 11 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ചൈനീസ് തട്ടിപ്പുകാര്‍ക്കായി 110 ഓളം കമ്പനികള്‍ രൂപീകരിച്ചിരുന്നു. ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്രധാന കമ്പനിയില്‍ നിന്ന് 97 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഈ ആപ്ലിക്കേഷനുകള്‍ നിക്ഷേപ തുക ഇരട്ടിയാക്കുമെന്നും നിക്ഷേപത്തിന്റെ ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പ്. 24 മുതല്‍ 35 ദിവസം വരെയും മണിക്കൂറിലും ദിവസേനയും വരുമാനം വാഗ്ദാനം ചെയ്യുന്ന സ്‌കീമുകളും ഇവര്‍ക്ക് ഉണ്ടായിരുന്നു, കൂടാതെ 300 രൂപ മുതല്‍ നിരവധി ലക്ഷം വരെ നിക്ഷേപ ഓപ്ഷനുകള്‍ ഉണ്ടായിരുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള ടെക്‌നോളജി സ്റ്റാര്‍ട്ട്അപ്പാണ് പവര്‍ ബാങ്ക് എന്നാണ് രേഖകളിലെങ്കിലും ആപ്പ് ഹോസ്റ്റുചെയ്ത സെര്‍വര്‍ ചൈന ആസ്ഥാനമാണെന്ന് പൊലീസ് കണ്ടെത്തി. നിരവധി പെര്‍മിഷനുകളും ആപ്പ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കാനും സാദ്ധ്യതയുണ്ട്.. കൂടുതല്‍ ആളുകളെ കൂടുതല്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നതിന്, ചെറിയ തുക മുന്‍കൂറായി ഇവര്‍ നല്‍കും.. ഇത് നിക്ഷേപ പണമായി കണ്ട് ഇതിന്റെ 5-10% തുക തിരികെനല്‍കി. യൂട്യൂബ് ചാനലുകള്‍, ടെലിഗ്രാം ചാനലുകള്‍, വാട്ട്‌സ്ആപ്പ് ചാറ്റ് ലിങ്കുകള്‍ എന്നിവയിലൂടെയാണ് ഈ ആപ്ലിക്കേഷനുകളില്‍ ഭൂരിഭാഗവും പ്രൊമോട്ട് ചെയ്തതെന്ന് പൊലീസ് പറഞ്ഞു