ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ വികസന ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചന. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുനസംഘടനാ ചർച്ചകൾ സജീവമായത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം.
ഇതി ന് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി മറ്റു മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം വിലയിരുത്തും. 2019-ല്‍ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല.
മന്ത്രാലയത്തിന്റെ പ്രകടനവും അടുത്തഘട്ടത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂടിക്കാഴ്ചയില്‍ മോദിയും മന്ത്രിമാരും ചര്‍ച്ച നടത്തും. നിരവധി മന്ത്രാലയങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ചുമതലകൾ കുറയ്ക്കാനും സാദ്ധ്യതയുണ്ട് കേരളത്തില്‍നിന്ന് പുതിയ അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ എത്താനിടയുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. മെട്രോമാൻ ഇ ,ശ്രീധരനെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.