curry-leaves

കാണാൻ നിസാരനെങ്കിലും കറിവേപ്പിലയുടെ ഉപയോഗങ്ങൾ അത്ര നിസാരമല്ല. ദിവസവും വെറുംവയറ്റിൽ കറിവേപ്പില ജ്യൂസ് കഴിച്ചാൽ അപകടകാരിയായ പ്രമേഹത്തിന് പരിഹാരം കാണാൻ സാധിക്കും. പ്രമേഹത്തെ നിയന്ത്രിക്കുക മാത്രമല്ല ആരോഗ്യ പരിപാലനത്തിൽ സഹായകവുമാണ് കറിവേപ്പില ജ്യൂസ്.

ഒരു ഗ്ലാസ് വെള്ളത്തിൽ നാലോ അഞ്ചോ കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുത്താൽ ജ്യൂസ് റെഡി. ക്ളോറോഫിൽ ധാരാളം അടങ്ങിയ ഇവ വൈറ്റമിനുകൾ പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സാഹായിക്കും. കറിവേപ്പില വിറ്റാമിൻ 'എ"യുടെ കലവറയായതിനാൽ കാഴ്ചയ്ക്കും ഗുണകരമാണ്. രക്തസമ്മർദ്ദത്തെ പിടിച്ചുകെട്ടുന്നതിനും ഉത്തമമാണ് കറിവേപ്പില ജ്യൂസ്.