shakib

ഒ​ടു​വി​ൽ​ ​ക്ഷ​മ​പ​ണം

ധാ​ക്ക​:​ ​ധാ​ക്കി​ ​ട്വ​ന്റി​-20​ ​ലീ​ഗ് ​മ​ത്സ​ര​ത്തി​നി​ടെ​ ​അ​മ്പ​യ​റോ​ട് ​ക​യ​ർ​ക്കു​ക​യും​ ​സ്റ്റമ്പി​ൽ​ ​തൊ​ഴി​ക്കു​ക​യും​ ​ഊ​രി​യെ​റി​യു​ക​യും​ ​ചെ​യ്ത് ​ബം​ഗ്ലാ​ദേ​ശ് ​ആ​ൾ​റൗ​ണ്ട​ർ​ ​ഷാ​ക്കി​ബ് ​അ​ൽ​ഹ​സ്സ​ൻ​ ​വി​വാ​ദ​ത്തി​ൽ.​ ​സം​ഭ​വം​ ​വ​ലി​യ​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​ത​ന്റെ​ ​ഫേ​സ്ബു​ക്ക് ​അ​ക്കൗ​ണ്ടി​ലൂ​ടെ​ ​ഷാ​ക്കി​ബ് ​മാ​പ്പു​പ​റ​യു​ക​യും​ ​ചെ​യ്തു.​ ​ഷാ​ക്കി​ബി​ന്റെ​ ​മു​ഹ​മ്മ​ദ​ൻ​ ​സ്പോ​ർ​ട്ടിം​ഗ് ​ക്ല​ബും​ ​അ​ബ​ഹാ​നി​ ​ലി​മി​റ്റഡും​ ​ത​മ്മി​ലു​ള്ള​ ​മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ​അ​സാ​ധ​ര​ണ​ ​സം​ഭ​വ​ങ്ങ​ൾ​ ​അ​ര​ങ്ങേ​റി​യ​ത്.​ ​അ​ബ​ഹാ​നി​ ​ലി​മി​റ്റ​ഡി​ന്റെ​ ​മു​ഷ്ഫി​ഖു​ർ​ ​റ​ഹി​മി​നെ​തി​രാ​യ​ ​എ​ൽ.​ബി​ ​അ​പ്പീ​ൽ​ ​അ​മ്പ​യ​ർ​ ​നി​ര​സി​ച്ച​തി​നാ​ൽ​ ​പ്ര​കോ​പി​താ​നാ​യി​ ​ഷാ​ക്കി​ബ് ​നോ​ൺ​സ്ട്രൈ​ക്കേ​ഴ്സ് ​എ​ൻ​ഡി​ലെ​ ​സ്റ്റമ്പി​ൽ​ ​തൊ​ഴി​ച്ചു.​ ​പി​ന്നീ​ട് 5.5​ ​ഓ​വ​റി​ൽ​ അ​ബ​ഹാ​നി​ 31​/3​ ​എ​ന്ന​ ​നി​ല​യി​ൽ​ ​നി​ൽ​ക്കെ​ ​മ​ഴ​മൂ​ലം​ ​മ​ത്സ​രം​ ​നി​റു​ത്തി​വ​ച്ച​ത് ​ഷാ​ക്കീ​ബി​നെ​ ​പി​ന്നേ​യും​ ​പ്ര​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​മ്പ​യ​റോ​ട് ​ക​യ​ർ​ത്ത് ​ഷാ​ക്കി​ബ് ​സ്റ്റമ്പ് ​ഊ​രി​യെ​റി​ഞ്ഞു. മ​ത്സ​ര​ത്തി​ൽ​ ​ഷാ​ക്കി​ബി​ന്റെ​ ​ടീം​ ​ജ​യി​ച്ചു.ഒടുവിൽ ക്ഷമപണം

ധാക്ക: ധാക്കി ട്വന്റി-20 ലീഗ് മത്സരത്തിനിടെ അമ്പയറോട് കയർക്കുകയും സ്റ്രമ്പിൽ തൊഴിക്കുകയും ഊരിയെറിയുകയും ചെയ്ത് ബംഗ്ലാദേശ് ആൾറൗണ്ടർ ഷാക്കിബ് അൽഹസ്സൻ വിവാദത്തിൽ. സംഭവം വലിയ വിവാദമായതോടെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഷാക്കിബ് മാപ്പുപറയുകയും ചെയ്തു. ഷാക്കിബിന്റെ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും അബഹാനി ലിമിറ്രഡും തമ്മിലുള്ള മത്സരത്തിനിടെയാണ് അസാധരണ സംഭവങ്ങൾ അരങ്ങേറിയത്. അബഹാനി ലിമിറ്രഡിന്റെ മുഷ്ഫിഖുർ റഹിമിനെതിരായ എൽ.ബി അപ്പീൽ അമ്പയർ നിരസിച്ചതിനാൽ പ്രകോപിതാനായി ഷാക്കിബ് നോൺസ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്രമ്പിൽ തൊഴിച്ചു. പിന്നീട് 5.5 ഓവറിൽ നിൽക്കെ അബഹാനി 31/3 എന്ന നിലയിൽ നിൽക്കെ മഴമൂലം മത്സരം നിറുത്തിവച്ചത് ഷാക്കീബിനെ പിന്നേയും പ്രകോപിപ്പിക്കുകയായിരുന്നു. അമ്പയറോട് കയർത്ത് ഷാക്കിബ് സ്റ്രമ്പ് ഊരിയെറിഞ്ഞു.

ഷാക്കിബിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്. മത്സരത്തിൽ ഷാക്കിബിന്റെ ടീം ജയിച്ചു.