വാഷിംഗ്ടൺ: യു.എസിലെ ഫ്ലോറിഡയിലെ ഗ്രോസറി ഷോപ്പിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മിയാമിയിൽ നിന്ന് 130 കിലോമീറ്റർ അകലെ റോയൽ പാം ബീച്ചിലെ പബ്ലിക്സ് ഗ്രോസറി ഷോപ്പിലാണ് വെടിവയ്പ്പുണ്ടായത്. ഒരു പുരുഷനും സ്ത്രീയും കുട്ടിയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്.