fire

ഭോപാല്‍: ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ പിന്തുടര്‍ന്നെത്തിയ അക്രമി ആശുപത്രിയിലെത്തി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മദ്ധ്യപ്രദേശ് സാഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ദാമോദര്‍ കോരി എന്നയാള്‍ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ മിലന്‍ മച്ചെ രാജക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മിലന്‍ ആക്രമിച്ചതിനെ തുടർന്നാണ് പരിക്കേറ്റ ദാമോദർ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. എന്നാൽ ദാമോദറിനെ പിന്തുടർന്നെത്തിയ മിലൻ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ദാമോദറിന്‍റെ സമീപമെത്തിയ ഇയാൾ ഉടൻതന്നെ തീകൊളുത്തി. ആശുപത്രിയിൽ പ്രവേശിച്ചശേഷം മിലൻ ചുറ്റും നോക്കുന്നതും തീകൊളുത്തുന്നതും സി സി ടി വിയിൽ വ്യക്തമാണ്.

ശരീരമാസകലം പൊള്ളലേറ്റ ദാമോദർ തീയുമായി ഓടുന്നത് വിഡിയോയിൽ കാണാം. ഈ സമയം ആർക്കും പിടികൊടുക്കാതെ മിലൻ പുറത്തേക്കുള്ള വഴിയിലൂടെ കടന്നുകളയുകയായിരുന്നു. പെട്രോൾ ഉപയോ​ഗിച്ചാണ് പ്രതി തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദാമോദറിന്‍റെ ആരോ​ഗ്യനില ഭേദപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.

Shocker at MP's Sagar District Hospital. Hospitalised man Damodar Kori, was set ablaze in the hospital premises by one Milan Mache Rajak on Wednesday night. Few hrs before it, Damodar was hospitalised after being attacked by Rajak. @NewIndianXpress@khogensingh1 @gsvasu_TNIE pic.twitter.com/aBfwEzXSzD

— Anuraag Singh (@anuraag_niebpl) June 11, 2021