viknesh

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ടിക് ടോക് താരം അറസ്റ്റിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ് കൃഷ്ണ(അമ്പിളി-19) അറസ്റ്റിലായത്.

പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ വിഘ്‌നേഷ് പണ്ട് ചെയ്ത വീഡിയോകളും, പോസ്റ്റുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇയാൾക്കെതിരെ ചില ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

'പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്' എന്ന പഴയ പോസ്റ്റും, തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടിൽ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഘ്‌നേഷിന്റെ വിഡിയോയുമൊക്കെ ട്രോൾ പേജുകളിൽ പ്രചരിക്കുകയാണ്. ഫോണിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.