jammu-kashmir

ശ്രീന​ഗർ: ജമ്മു കാശ്മീരിലെ ബാരാമുല്ല ജില്ലയിൽ സുരക്ഷാ സേനയെ ലക്ഷ്യമാക്കി ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഭീരകരാക്രമണത്തിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേറ്റതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബാരാമുല്ലയിലെ സോപോര്‍ നഗരത്തില്‍ കേന്ദ്ര റിസർവ് പൊലീസ് സേനയുടേയും സി.ആർ.പി.എഫിന്റെയും സംയുക്ത പെട്രോളിംഗ് സംഘത്തിനു നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

#UPDATE | Jammu & Kashmir | Two policemen and two civilians lost their lives in a terrorist attack in Sopore. Two other police personnel are injured. Lashkar-e-Taiba is behind this attack: Kashmir IG Vijay Kumar to ANI

(Visual deferred by unspecified time) pic.twitter.com/rWQIGiTX0a

— ANI (@ANI) June 12, 2021

പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലും പൊലീസുകാരനെ കരസേനയുടെ 92 ബേസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. സംഭവത്തിനു പിന്നാലെ സെെന്യം പ്രദേശം വളഞ്ഞതായും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സി.ആർ.പി.എഫ് വക്താവ് പറഞ്ഞു. ആക്രമണത്തിനു പിന്നിൽ ലഷ്കർ ഇ തയ്ബ ഭീകരർ ആണെന്ന് കാശ്മീർ ഐ.ജി വിജയ് കുമാർ വ്യക്തമാക്കി.