hgfhj

പ്രതിവർഷം ഉയർന്ന വരുമാനം നേടുന്ന ലോകത്തെ ഏറ്റവും വലിയ 10 കമ്പനികളെ ഇവയാണ്.

10. അലിബാബ

ചൈനീസ് ഇന്റർനെറ്റ് ഭീമൻ. ലോകത്തെ ഏറ്റവും വലിയ റീടെയിൽ, ഇ-കൊമേഴ്‌സ് കമ്പനികളിൽ ഒന്നായി അറിയപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ എ.ഐ (നിർമിത ബുദ്ധി) കമ്പനിയെന്ന വിശേഷണവും സ്വന്തം. 1999 ഏപ്രിൽ 4 ന് ജാക്ക് മായും 17 സുഹൃത്തുക്കളും ചേർന്നാണ് അലിബാബ ഡോട്ട് കോം സ്ഥാപിച്ചത്.

9. ടെൻസെന്റ്

വിഖ്യാതമായ പബ്ജി മൊബൈൽ ഗെയിമിന്റെ സൃഷ്ടാക്കൾ. ഇന്റർനെറ്റ്, ടെലികോം, മൊബൈൽ, ഓൺലൈൻ പരസ്യ സേവനങ്ങൾ എന്നിവയിൽ സ്വാധീനം.ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്റർനെറ്റ് കമ്പനി. 1998 നവംബർ 11 ന് സ്ഥാപിതമായി.

8. ഫെയ്‌സ്ബുക്ക്

2004 ൽ മാർക്ക് സുക്കർബർഗ് സ്ഥാപിച്ചു. ലോകത്തെ ഏറ്റവും പ്രചാരമുള്ള സമൂഹമാദ്ധ്യമങ്ങളിലൊന്ന്.

പ്രതിദിനം 2 ബില്യണിൽപ്പരം ആളുകൾ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റൽ പരസ്യങ്ങളാണ് പ്രധാന വരുമാന സ്രോതസുകളിൽ ഒന്ന്.

7. ടെസ്‌ല

2003 ൽ ഒരു സംഘം എഞ്ചിനീയർമാർ ചേർന്ന് രൂപം നല്‍കി. വൈദ്യുത വാഹനങ്ങൾ നിർമിക്കുന്നതിന് പുറമെ സുസ്ഥിരമായ ഊർജ ഉപഭോഗത്തിലേക്ക് ലോകത്തെ വഴിനടത്താനും കമ്പനി ശ്രമിച്ചുവരുന്നു. ലോകത്തെ ഏറ്റവും വലിയ അതിസമ്പനായ ഇലോണ്‍ മസ്‌കാണ് ടെസ്‌ലയുടെ മേധാവി.

6. ആൽഫാബെറ്റ്

അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനി. ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളിന്റെ മാതൃകമ്പനിയാണ് ആല്‍ഫാബെറ്റ്. 2015 ൽ ഗൂഗിൾ പുനഃസംഘടിച്ചുകൊണ്ടാണ് ആൽഫാബെറ്റ് രൂപംകൊള്ളുന്നത്. ഇതോടെ ഇന്റർനെറ്റിന് പുറത്തേക്കും ബിസിനസ് വ്യാപിപ്പിക്കാൻ ഗൂഗിളിന് സാധിച്ചു.

5. ഡെൽറ്റ ഇലക്ട്രോണിക്‌സ്

വൈദ്യുത, വ്യവസായ, നിർമാണ മേഖലകളിലേക്ക് ഓട്ടോമാറ്റിക് ഉത്പന്നങ്ങൾ എത്തിക്കുന്ന വൻകിട തായ്‌ലാൻഡ് കമ്പനി. 1971 ഏപ്രിൽ മുതൽ ബിസിനസ് ലോകത്ത് സജീവം.

4. ആമസോൺ

അമേരിക്കയിൽ നിന്നുള്ള മറ്റൊരു ബഹുരാഷ്ട്ര കമ്പനി. ഇ-കൊമേഴ്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റൽ സ്ട്രീമിംഗ്, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിലെല്ലാം കുത്തക സ്ഥാപിച്ചു. 2019 ൽ ലോകത്തെ ഏറ്റവും ചെലവേറിയ കമ്പനിയായിരുന്നു ആമസോൺ. ഇന്ന് 13 ലക്ഷത്തിൽപ്പരം ജീവനക്കാർ ആഗോളതലത്തിൽ ആമസോണിനുണ്ട്. 1994 ജൂലായ് 5 നാണ് സ്ഥാപിതമായത്.

3. മൈക്രോസോഫ്റ്റ്

വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ കമ്പനി. 1975ൽ ബിൽ ഗേറ്റ്‌സാണ് സ്ഥാപിച്ചത്. കംപ്യൂട്ടർ സോഫ്റ്റ്‌വെയറുകളുടെ വിൽപ്പനയാണ് പ്രധാന വരുമാനമാർഗം.

2. ആപ്പിൾ

സ്വകാര്യ കംപ്യൂട്ടറുകൾക്ക് വിപ്ലവ മുഖം നൽകിയ സ്റ്റീവ് ജോബ്‌സ് 1976 ഏപ്രിൽ 1 ന് ആപ്പിള്‍ കമ്പനി സ്ഥാപിച്ചു. ഐഫോണും മാക്ബുക്കും ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പനയാണ് ആപ്പിളിന്റെ പ്രധാന വരുമാനമാർഗം.

1. സൗദി അരാംകോ

വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് സൗദി അരാംകോ. ദ്രവീകൃത പ്രകൃതി വാതകങ്ങളുടെ ഉത്പാദനത്തിൽ കമ്പനി കിരീടമില്ലാത്ത രാജാവായി തുടരുന്നു. സൗദി അറേബ്യൻ സർക്കാരിന് കീഴിലാണ് പ്രവർത്തിക്കുന്നത്. 1993 ലാണ് സൗദി അരാംകോ പ്രവർത്തനം ആരംഭിച്ചത്.