hh

മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ വാക്സിനേഷൻ ഊർജിതമാക്കാൻ പ്രത്യേക ക്യാംപയിനുമായി ഇന്ത്യൻ എംബസി. എല്ലാവർക്കും വാക്സിൻ എന്ന ബഹ്റൈൻ സർക്കാറിന്റെ ലക്ഷ്യം പൂർത്തികരിക്കുന്നതിനും ഇന്ത്യൻ പ്രവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, കൊവിഡ് പ്രതിരോധത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമായാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. എംബസി തയാറാക്കിയ ഗൂഗിൾ ഫോമിലൂടെ വാക്സിനായി പ്രവാസികൾക്ക് വിവരം നൽകാം. വിസ കാലാവധി കഴിഞ്ഞവർ, ഐഡി കാര്‍ഡില്ലാത്തവർ, പാസ്‌പോര്‍ട്ട് നഷ്ടമാവുക തുടങ്ങി വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത ഇന്ത്യന്‍ പ്രവാസികള്‍, കൂടാതെ വിസ കാലാവധി കഴിഞ്ഞിട്ടും യാത്രാ വിലക്ക് കാരണം നാട്ടിലേക്ക് തിരികെ പോകാൻ

സാധിക്കാത്തവർ, അനധികൃതമായി താമസിക്കുന്നവർ ഉള്‍പ്പെടെയുള്ളവർക്ക് വാക്‌സിന്‍

ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ എംബസിയുടെ ക്യാംപയിന്‍. ഇന്ത്യന്‍ ക്ലബ്ബ്, ബഹ്‌റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്), വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചാണ് എംബസി ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്.