നെയ്യാറ്റിൻകര: വീട്ടിൽ ചാരായം വാറ്റിയ സംഭവത്തിൽ രണ്ടുപേരെ നെയ്യാറ്റിൻകര എക്സൈസ് സംഘം അറസ്റ്റുചെയ്തു. നെയ്യാറ്റിൻകര പിരായുംമൂട് പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് പിരായുംമുട് മാഞ്ചിറ കുരിശടിക്ക് എതിർവശം കല്ലുവിള വീട്ടിൽ അജിത്ഖാൻ (30), സഹായി പിരായുംമൂട് മാഞ്ചിറ പറങ്കാല പുത്തൻവീട്ടിൽ വള്ളിപ്പുലി എന്ന് വിളിക്കുന്ന സാബു(45) എന്നിവരെ പിടികൂടിയത്. അജിത്ഖാന്റെ വീട്ടിൽ നിന്ന് 10 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരങ്ങളും പിടികൂടി. ലോക്ക്ഡൗൺ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവിന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എസ്. ഷാജികുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്ഖന്ന, സാജു, പ്രശാന്ത്ലാൽ, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.