ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ സോപാർ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു ജവാൻമാർക്ക് വീരമൃത്യു. മൂന്നു പ്രദേശവാസികളും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനടക്കം മൂന്നു പേർക്ക് പരിക്കേറ്റു.
സോപാർ നഗരത്തിൽ സി.ആർ.പി.എഫ്, പൊലീസും അടങ്ങിയ സംയുക്ത പട്രോളിംഗ് സംഘത്തിന് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിലും പൊലീസുകാരനെ സൈനിക ക്യാമ്പിലേക്കും മാറ്റി.
വെടിവയ്പ് നടന്ന സ്ഥലം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ ലഷ്‌കർ ഇ തൊയ്ബ ഭീകരരാണെന്ന് കാശ്‌മീർ ഐ.ജി വിജയ്‌കുമാർ പറഞ്ഞു.