ന്യൂഡൽഹി: പ്രമുഖ റേഡിയോളജിസ്റ്റും സാമൂഹിക പ്രവർത്തകയുമായിരുന്ന ഡോ. പദ്മാവതി ദുവ (ചിന്ന ദുവ, 58) അന്തരിച്ചു. ഒരു മാസം മുമ്പ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവയാണ് ഭർത്താവ്. കൊവിഡ് മുക്തനായി ആശുപത്രി വിട്ട വിനോദ് ദുവ തന്നെയാണ് മരണവാർത്ത പുറത്തുവിട്ടത്. നടി മല്ലിക ദുവ, ബാകുൽ ദുവ എന്നിവർ മക്കളാണ്.