sidha-lingayya

ബംഗളൂരു: പ്രശസ്ത കന്നഡ ദളിത്​ കവിയും നാടകകൃത്തും ആക്ടിവിസ്റ്റുമായ ഡോ. സിദ്ധലിംഗയ്യ (67) കൊവിഡ് ബാധിച്ച് മരിച്ചു. മേയ് നാലിന്​ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച സിദ്ധലിംഗയ്യ കുറച്ചുദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

ദളിത്​ മുന്നേറ്റത്തിനായി കർണാടകയിൽ 1974ൽ രൂപീകരിച്ച ദളിത് സംഘർഷ് സമിതിയുടെ സ്ഥാപകരിലൊരാളാണ്. 1980ൽ കർണാടക നിയമ നിർമ്മാണ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1988ലും 2006 ലും എം.എൽ.എയായി. കന്നട വികസന അതോറിറ്റി മുൻ ചെയർമാനാണ്​.

കന്നഡ സാംസ്‌കാരിക വകുപ്പിന്റെ പമ്പ പുരസ്കാരം,​ കർണാടക സാഹിത്യ അക്കാഡമി അവാർഡ്, നൃപതുംഗ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.