kk

ചെന്നൈ: സ്ത്രീകളെ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി ഡി.എം..കെ സർക്കാർ,​ പൂജാരിമാരാകാൻ താത്പര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്നും തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ,ശേഖർ ബാബു അറിയിച്ചു.

മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.. സ്ത്രീകൾ പൂജാരിമാരാകാൻ മുന്നോട്ട് വന്നാൽ സർക്കാർ അതംഗികരിക്കുമോ എന്നായിരുന്നു ചോദ്യം. എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അം​ഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങും. തുടർന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കും- മന്ത്രി പറഞ്ഞു.നിലവിൽ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും ശേഖർ ബാബു പറഞ്ഞു.പ്രഖ്യാപനം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് വിമർശനമുയർന്നു.. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ചർച്ചായായേക്കും..

ഡിഎംകെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂർത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കുമെന്നും ശേഖർ ബാബു അറിയിച്ചു..