re

ന്യൂഡൽഹി: കൊവിഡിന്​ മുമ്പ്​ തന്നെ രാജ്യത്തെ തൊഴിൽ വളർച്ചാ നിരക്ക്​ കുറഞ്ഞുവെന്ന്​ റിപ്പോർട്ട്​. റേറ്റിംഗ് ഏജൻസിയായ കെയറാണ്​ ഇതുസംബന്ധിച്ച റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. സമ്പദ്​വ്യവസ്ഥ വളരുന്നതിന്​ ആനുപാതികമായി തൊഴിലുകൾ വളർന്നിട്ടില്ലെന്നാണ്​ കെയറിന്റെ വിലയിരുത്തൽ.

2,723 കമ്പനികളിൽ നടത്തിയ പഠനത്തിന്​ ശേഷമാണ്​ റേറ്റിംഗ് ഏജൻസി ഇത്തരമൊരു നിഗമനത്തിലേക്ക്​ എത്തിയത്​. 2016-17, 2019-20 സാമ്പത്തിക വർഷങ്ങളിൽ 2,723 കമ്പനികളിലേയും തൊഴിൽ വളർച്ചാ നിരക്ക്​ 2.2 ശതമാനമാണ്​. എന്നാൽ, ഇക്കാലയളവിൽ സമ്പദ്​വ്യവസ്ഥയിലെ യഥാർഥ ജി.ഡി.പി വളർച്ചാനിരക്ക്​ 5.8 ശതമാനമാണെന്ന്​ കെയർ വ്യക്​തമാക്കുന്നു. സമ്പദ്​വ്യവസ്ഥക്ക്​ ആനുപാതികമായി തൊഴിൽ വളർച്ച നിരക്ക്​ ഉണ്ടായിട്ടില്ലെന്ന്​ തെളിയിക്കുന്നതാണ്​ ഈ കണക്കുകൾ.