italy

റോം​ ​:​ ​പ്ര​തി​രോ​ധ​ത്തി​ന്റെ​ ​അ​പ്പോ​സ്ത​ല​ൻ​മാ​രാ​യ​ ​ഇ​റ്റ​ലി​ക്കാ​ർ​ ​ആ​ക്ര​മ​ണ​ത്തി​ന്റെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി​മാ​റി​യ​ ​മ​നോ​ഹ​ര​കാ​ഴ്ച...​ ​യൂ​റോ​ ​ക​പ്പി​ന്റെ​ ​പ​തി​നാ​റാം​ ​എ​ഡി​ഷ​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​മ​ത്സ​രം​ ​ന​ൽ​കി​യ​ ​ഏറ്റവും​ ​വ​ലി​യ​ ​സ​ർ​പ്രൈ​സാ​യി​രു​ന്നു​ ​അ​സൂ​റി​പ്പ​ട​യു​ടെ​ ​ആ​ക്ര​മ​ണ​ ​ഫു​ട്ബാ​ൾ.​ ​ഇ​ത്ത​വ​ണ​ത്തെ​ ​ക​റു​ത്ത​ ​കു​തി​ര​ക​ളെ​ന്ന​ ​വി​ശേ​ഷ​ണ​വു​മാ​യെ​ത്തി​യ​ ​തു​ർ​ക്കി​യെ​ ​ച​വി​ട്ടി​മെ​തി​ച്ച് ​നേ​ടി​യ​ 3​-0​ത്തി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം​ ​റോ​ബ​ർ​ട്ടോ​ ​മാ​ൻ​സീ​നി​ ​എ​ന്ന​ ​ഇറ്റാ​ലി​യ​ൻ​ ​കോ​ച്ചി​ന്റെ​ ​ത​ന്ത്ര​ങ്ങ​ളു​ടെ​ ​കൂ​ടി​ ​ജ​യ​മാ​ണ്.​ ​ഇ​ൻ​സൈ​ഗ്നെ​യും​ ​സി​റൊ​ ​ഇ​മ്മൊ​ബി​ലെ​യും​ ​ഇ​റ്റ​ലി​ക്കാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​പ്പോ​ൾ​ ​ഡെ​മി​റ​ലി​ന്റെ​ ​വ​ക​യാ​യി​ ​സെ​ൽ​ഫ് ​ഗോ​ളും​ ​ഇറ്റ​ലി​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​എ​ത്തി.

സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​എ​ണ്ണ​യി​ട്ട​ ​യ​ന്ത്രം​ ​പോ​ലെ​ ​ഓ​രോ​ ​നി​മി​ൽ​വും​ ​തു​ർ​ക്കി​ ​ഗോ​ൾ​ ​മു​ഖ​ത്തേ​ക്ക് ​ആ​ക്ര​മി​ച്ച് ​ക​യ​റി​യ​ ​ഇ​റ്റ​ലി​ ​തു​ർ​ക്കി​യെ​ ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ചി​ത്ര​ത്തി​ലേ​ ​ഇ​ല്ലാ​താ​ക്കി​ ​ക​ള​ഞ്ഞു.​ ​ടാ​ർ​ജ​റ്റി​ലേ​ക്ക് ​ഒ​രു​ഷോ​ട്ടു​പോ​ലും​ ​തൊ​ടു​ക്കാ​ൻ​ ​തു​ർ​ക്കി​ക്ക് ​ആ​യി​ല്ല.​ ​മ​റു​വ​ശ​ത്ത് ​എ​ട്ട് ​ഷോ​ട്ടു​ക​ളാ​ണ് ​ഇ​റ്റ​ലി​ ​ടാ​ർ​ജ​റ്റി​ലേ​ക്ക് ​തൊ​ടു​ത്ത​ത്.​ ​ബാ​ൾ​ ​പൊ​സ​ഷ​നി​ലും​ ​പാ​സിം​ഗി​ലും​ ​ഷോ​ട്ടു​ക​ളി​ലു​മെ​ല്ലാം​ ​ഇ​റ്റ​ലി​ ​തു​ർ​ക്കി​യെ​ക്കാ​ൾ​ ​ബ​ഹു​ദൂ​രം​ ​മു​ന്നി​ലാ​യി​രു​ന്നു.
ഐ​ക്യ​മത്യം മഹാബലം
ഗ്രൂ​പ്പ് ​എ​യി​ലെ​ ​പോ​രാ​ട്ട​ത്തി​ൽ​ 4​-3​-3​ ​ശൈ​ലി​യി​ലാ​ണ് ​ഇ​റ്റലി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.​ ​ഇ​ൻ​സൈ​ഗ്‌​നെ​യും​ ​ഇ​മ്മൊ​ബി​ലെ​യും​ ​ബെ​റാ​ഡി​യും​ ​അ​ട​ങ്ങു​ന്ന​ ​മു​ന്നേറ്റനി​ര​ ​നി​ര​ന്ത​രം​തുർക്കി​ ​ഗോ​ൾ​മു​ഖ​ത്ത് ​അ​പ​ക​ട​ഭീ​ഷ​ണി​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രു​ന്നു.​മ​ദ്ധ്യ​നി​ര​യി​ൽ​ ​ചെ​ൽ​സി​ ​താ​രം​ ​ജോ​ർ​ഗീ​ഞ്ഞോ​ ​അ​തി​മ​നോ​ഹ​ര​മാ​യി​ ​ക​ളി​നി​യ​ന്ത്രി​ച്ചു.​ ​ചെ​ല്ലീ​നി​യും​ ​എ​സ്പി​ന​സോ​ള​യു​മെ​ല്ലാം​ ​പി​ന്നി​ൽ​ ​നി​ന്ന് ​ആ​ക്ര​മി​ച്ച് ​ക​യ​റു​മ്പോ​ൾ​ ​തു​ർ​ക്കി​യു​ടെ​ ​പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളു​ടെ​ ​സാ​ധ്യ​ത​ക​ൾ​ ​ത​ക​ർ​ത്ത് ​ജോ​ർ​ഗീ​ഞ്ഞോ​ ​മ​തി​ലു​കെ​ട്ടി​ ​ഇറ്റലി​യെ​ ​കാ​ത്തു.​ ​ഗോ​ൾ​ ​ര​ഹി​ത​മാ​യ​ ​ആ​ദ്യ​ ​പകു​തി​ക്ക് ​ശേ​ഷം​ ​ര​ണ്ടാം​ ​പ​കു​തി​യി​ലാ​ണ് ​ഗോ​ളു​ക​ൾ​ ​വീ​ണ​ത്.​
ഗോ​ളു​കൾ
53​-ാം​ ​മി​നി​റ്റ്:​ ​ഡൊ​മെ​നി​ക്കോ​ ​ബെ​റാ​ർ​ഡി​യു​ടെ​ ​മു​ന്നേ​റ്റ​മാ​ണ് ​ഗോ​ളി​ൽ​ക​ലാ​ശി​ച്ച​ത്.​ ​ബെ​റാ​ർ​ഡി​യു​ടെ​ ​ക്രോ​സ് ​തു​ർ​ക്കി​ ​താ​രം​ ​മെ​റി​ ​ഡെ​മി​റാ​ലി​ന്റെ​ ​ദേ​ഹ​ത്ത് ​ത​ട്ടി​ ​വ​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.​ ​യൂ​റോ​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ടൂ​ർ​ണ​മെ​ന്റി​ലെ​ ​ആ​ദ്യ​ഗോ​ൾ​ ​സെ​ൽ​ഫ്ഗോ​ൾ​ ​ആ​കു​ന്ന​ത്.

66​-ാം​ ​മി​നി​റ്റ് ​:​ ​മു​ന്നേ​റ്റ​ത്തി​നൊ​ടു​വി​ൽ​ ​സ്പി​നാ​സോ​ള​യു​ടെ​ ​ഷോ​ട്ട് ​റീ​ബൗ​ണ്ട് ​വ​ന്ന​ത് ​പോ​സ്റ്റി​ന് ​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ ​ഇ​മ്മൊ​ബി​ലെ​യ്ക്ക് ​മു​ന്നി​ൽ.​ ​ഒ​ട്ടും​ ​സ​മ​യം​ ​പാ​ഴാ​ക്കാ​തെ​ ​താ​രം​ ​പ​ന്ത് ​വ​ല​യി​ലെ​ത്തി​ച്ചു.​ 2​-0.

79​-ാം​ ​മി​നി​റ്റ്:​ ​തു​ർ​ക്കി​ ​ഗോ​ൾ​കീ​പ്പ​ർ​ ​കാ​കി​റി​ന്റെ​ ​ദു​ർ​ബ​ല​മാ​യ​ ​ഷോ​ട്ട് ​പി​ടി​ച്ചെ​ടു​ത്ത് ​ഇ​റ്റ​ലി​ ​താ​ര​ങ്ങ​ളു​ടെ​ ​മു​ന്നേ​റ്റ​മാ​ണ് ​മൂ​ന്നാം​ ​ഗോ​ളി​ൽ​ ​ക​ലാ​ശി​ച്ച​ത്.​ ​ഇ​മ്മൊ​ബി​ലെ​യു​ടെ​ ​പാ​സ് ​സ്വീ​ക​രി​ച്ച​ ​ഇ​ൻ​സൈ​ഗ്‌​നെ​ ​പ​ന്ത് ​പോ​സ്റ്റി​ന്റെ​ ​വ​ല​ത് ​മൂ​ല​യി​ലെ​ത്തി​ച്ചു.