embolo

സ്വിറ്റ്സർലൻഡും വേൽസും സമനിലയിൽ പിരിഞ്ഞു

ബാ​കു​:​ ​യൂ​റോ​ക​പ്പി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഗ്രൂ​പ്പ് ​എ​യി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​സ്വ​ിറ്റ്സ​ർ​ല​ൻ​ഡി​ന്റെ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ ​മു​ന്നി​ൽ​ ​പ​ക​ച്ചു​ ​പോ​യെ​ങ്കി​ലും​ ​വേ​ൽ​സ് ​സ​മ​നി​ല​യു​മാ​യി​ ​ത​ടി​ത​പ്പി.​ ​മ​ത്സ​ര​മ​വ​സാ​നി​ക്കു​മ്പോ​ൾ​ ​സ്കോ​ർ​ 1​-1​ആ​യി​രു​ന്നെ​ങ്കി​ലും​ ​ബ്രീ​ൽ​ ​എം​ബോ​ളോ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​ര​ന്ത​രം​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ ​ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ ​സ്വി​റ്റ്്‌​സ​ർ​ല​ൻ​ഡ് ​ജ​യം​ ​അ​ർ​ഹി​ച്ചി​രു​ന്നു.​ 49​-ാം​ ​മി​നി​ട്ടി​ൽ​ ​എം​ബോ​ളോ​ ​നേ​ടി​യ​ ​ത​ക​ർ​പ്പ​ൻ​ ​ഹെ​ഡ്ഡ​ർ​ ​ഗോ​ളി​ൽ​ ​സ്വ​ിസ്‌​ ​പ​ട​ ​ലീ​ഡെ​ടു​ത്തു.​ ​എ​ന്നാ​ൽ​ 74​-ാം​ ​മി​നി​ട്ടി​ൽ​ ​കെ​യ്ഫ​ർ​ ​മൂ​ർ​ ​നേ​ടി​യ​ ​ഗോ​ളി​ലൂ​ടെ​ ​വേ​ൽ​സ് ​സ​മ​നി​ല​ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.
ക്യാ​പ്ട​ൻ​ ​ഗാ​ര​ത് ​ബെ​യ‌്ലും​ ​ആ​രോ​ൺ​ ​റാം​സേ​യും​ ​പെ​രു​മ​യ്ക്കൊ​ത്ത​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ക്കാ​തെ​ ​നി​റം​ ​മ​ങ്ങി​യ​പ്പോ​ൾ​ ​ത​ക​ർ​പ്പ​ൻ​ ​സേ​വു​ക​ളു​മാ​യി​ ​ഗോ​ൾ​ ​വ​ല​യ്ക്ക് ​കീ​ഴി​ൽ​ ​നി​റ​ഞ്ഞാ​ടി​യ​ ​ഗോ​ൾ​കീ​പ്പ​ർ​ ​ഡാ​നി​ ​വാ​ർ​ഡാ​ണ് ​വേ​ൽ​സി​ന്റെ​ ​പ​രാ​ജ​യ​ത്തെ​ ​ത​ട​ഞ്ഞു​ ​നി​റു​ത്തി​യ​ത്.​ ​ഗോ​ളെ​ന്നു​റ​ച്ച​ ​മൂ​ന്നോ​ളം​ ​അ​വ​സ​ര​ങ്ങ​ളി​ൽ​ ​വാ​ർ​ഡ് ​വേ​ൽ​സി​ന്റെ​ ​ര​ക്ഷ​ക​നാ​യി.​ ​പ​രി​ക്കേ​റ്റി​ട്ടും​ ​പ​ത​റാ​തെ​ ​ക​ളി​ച്ച​ ​മൂ​റും​ ​ത​ന്റെ​ ​റോ​ൾ​ ​ഭം​ഗി​യാ​ക്കി.
മ​റു​വ​ശ​ത്ത് ​ഷ​ർ​ദ്ദാ​ൻ​ ​ഷാ​ക്കീ​രി​യും​ ​ഗ്രാ​നി​റ്റ് ​ഷാ​ക്ക​യു​മെ​ല്ലാം​ ​അ​ണി​നി​ര​ന്ന​ ​സ്വി​റ്റ്​സ​ർ​ല​ൻ​ഡ് ​തു​ട​ക്കം​ ​മു​ത​ലേ​ ​മ​ത്‌​സ​ര​ത്തി​ൽ​ ​ആ​ധി​പ​ത്യം​ ​നേ​ടി.​ ​ഷോ​ട്ടു​ക​ളി​ലും​ ​പാ​സിം​ഗി​ലും​ ​പൊ​സ​ഷ​നി​ലും​ ​എ​ല്ലാം​ ​സ്വി​സ് ​പ​ട​യാ​യി​രു​ന്നു​ ​ബ​ഹു​ദൂ​രം​ ​മു​ന്നി​ൽ.
​ണ്ടാം​ ​പ​കു​തി​യു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ത​ന്നെ​ 49​-ാം​ ​മി​നി​ട്ടി​ൽ​ ​എം​ബോ​ളോ​ ​അ​വ​ർ​ക്ക് ​ലീ​ഡ് ​സ​മ്മാ​നി​ച്ചു. എം​ബോ​ളോ​യു​ടെ​ ​ഷോ​ട്ട് ​ഡാ​നി​ ​വാ​ർ​ഡ് ​ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ന് ​ല​ഭി​ച്ച​ ​കോ​ർ​ണ​റി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​ഗോ​ൾ.​ ​കോ​ർ​ണ​റി​ന് ​ചാ​ടി​ ​ത​ല​വെ​ച്ച് ​എം​ബോ​ളോ​ ​ത​ന്നെ​ ​സ്വി​സ് ​നി​ര​യെ​ ​മു​ന്നി​ലെ​ത്തി​ച്ചു.​ ​തു​ട​ർ​ന്നും​ ​എം​ബോ​ളോ​ ​വേ​ൽ​സ് ​ഗോ​ൾ​ ​മു​ഖ​ത്ത് ​ത​ല​വേ​ദ​ന​ ​സൃ​ഷ്ടി​ച്ചു​ ​കൊ​ണ്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ക​ളി​യു​ടെ​ ​ഒ​ഴു​ക്കി​ന് ​വി​പ​രീ​ത​മാ​യി​ 74​-ാം​ ​മി​നി​റ്റി​ൽ​ ​മൂ​റി​ലൂ​ടെ​ ​വേ​ൽ​സ് ​സ​മ​നി​ല​ ​പി​ടി​ച്ചു.​ ​തു​ട​ർ​ന്ന് ​ആ​ക്ര​മ​ണം​ ​ക​ന​പ്പി​ച്ച​ ​സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നാ​യി​ ​പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ​ ​മാ​രി​യോ​ ​ഗ്രാ​വ​നോ​വി​ച്ച് 85​-ാം​ ​മി​നി​ട്ടി​ൽ​ ​വേ​ൽ​സ് ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​വാ​റി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​റ​ഫ​റി​ ​ഓ​ഫ്‌സൈ​ഡ് ​വി​ധി​ച്ചു.

യൂറോയിൽ ഇന്ന്

ഇംഗ്ലണ്ട്- ക്രൊയേഷ്യ

(വൈകിട്ട് 6.30 മുതൽ)​

ആസ്ട്രിയ- നോ.മാഴ്സിഡോണിയ

(രാത്രി 9.30 മുതൽ)​

ഹോളണ്ട്- ഉക്രൈൻ

(രാത്രി 12.30 മുതൽ)​

ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഡെൻമാർക്കിന്റെ ബ്രാത്ത് ‌വെയ്റ്റ് ഫിൻലൻഡിനെതിരെ ഷോട്ടുതിർക്കാൻ ശ്രമിക്കുന്നു