കോപ്പൻഹേഗൻ : മത്സരത്തിനിടെ ഡാനിഷ് താരം കുഴഞ്ഞുവീണതിനെ തുടർന്ന് ഇപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഡെൻമാർക്ക് - ഫിൻലാൻഡ് മത്സരം തുടരുമെന്ന് യുവേഫ അധികൃതർ അറിയിച്ചു, നേരത്തെ ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണതിനെ തുടർന്ന് മത്സരം റദ്ദാക്കിയതായി യുവേഫ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ സമയം രാത്രി 12ന് മത്സരം പുനരാരംഭിക്കും. ഇരുടീമുകളുടെയും അഭ്യർത്ഥനയെ തുടർന്നാണ് മത്സരം തുടരാൻ തീരുമാനിച്ചതെന്ന് യുവേഫ അറിയിച്ചു.. ആദ്യപകുതിയിലെ നാല് മിനിട്ടിന് ശേഷം രണ്ടാം പകുതി ആരംഭിക്കും.. അഞ്ച് മിനിട്ട് ഇടവേളയുണ്ടാകുമെന്നും അധികൃതർ ട്വീറ്റ് ചെയ്തു..
നേരത്തെ എറിക്സ്ൺ അപകടനില പിന്നിട്ടതായി ഡോക്ടർമാർ അറിയിച്ചിരുന്നു..
Following the request made by players of both teams, UEFA has agreed to restart the match between Denmark and Finland tonight at 20:30 CET.
— UEFA EURO 2020 (@EURO2020) June 12, 2021
The last four minutes of the first half will be played, there will then be a 5-minute half-time break followed by the second half.