ഐസ്ക്രീം, പേസ്ട്രി, കേക്ക് തുടങ്ങിയ മധുര വിഭവങ്ങളിൽ സ്വാദും മണവും കൂട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ് വാനില. രുചിക്കപ്പുറം നിറയെ ആരോഗ്യഗുണങ്ങളുമുണ്ട് വാനിലയ്ക്ക്. ബുദ്ധിയെ ഉത്തേജിപ്പിക്കാനും മാനസികാരോഗ്യം മികച്ചതാക്കി ചിന്താശേഷി മെച്ചപ്പെടുത്താനും കഴിവുള്ള വാനില ഒരു മികച്ച ആന്റിഓക്‌സിഡന്റാണ്.
നാഡിവ്യവസ്ഥ നിലനിറുത്താൻ സഹായിക്കുന്ന വാനില അപസ്‌മാരം, സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ പ്രതിരോധിക്കുന്നു. സന്ധിവേദന കുറയ്‌ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന വാനില പുരുഷ വന്ധ്യതയ്‌ക്കുമുള്ള പരിഹാരമാണ്.
ഗർഭകാലത്തെ അമിത ഛർദ്ദി പരിഹരിക്കാൻ കഴിവുള്ള വാനില മനംപുരട്ടൽ ഭേദമാക്കും. ശരീര ഭാരം കുറയ്‌ക്കാൻ ദിവസവും വാനിലയുടെ സത്ത് കഴിച്ചാൽ മതി. വാനിലയുടെ പതിവായ ഉപയോഗം ഹൃദയത്തെ ആരോഗ്യമുള്ളതാക്കുകയും എൽ.ഡി.എൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. തലമുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനും വാനില നല്ലതാണ്.