erikson

കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ​​​ ​​​:​​​ ​​​യൂ​​​റോ​​​യി​​​ൽ​​​ ​​​ഗ്രൂ​​​പ്പ് ​​​ബി​​​യി​​​ൽ​​​ ​​​ഡെ​​​ൻ​​​മാ​​​ർ​​​ക്കും​​​ ​​​ഫി​​​ൻ​​​ല​​​ൻ​​​ഡും​ ​​​ത​​​മ്മി​​​ലു​​​ള്ള​​​ ​​​മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ​​​ ​​​കു​ഴ​ഞ്ഞു​ ​വീ​ണ​ ​ഡെ​​​ൻ​​​മാ​​​‌​​​ർ​​​ക്ക് ​​​പ്ലേ​​​മേ​​​ക്ക​​​ർ​​​ ​​​ക്രി​​​സ്റ്റ്യ​​​ൻ​​​ ​​​എ​​​റി​​​ക്സ​​​ൺ​​​ ​അ​പ​ക​ട​നി​ല​ ​ത​ര​ണം​ ​ചെ​യ്തു.​​​ ​​​അ​ദ്ദേ​ഹ​ത്തെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​ല​ ​ടെ​സ്റ്റു​ക​ൾ​ക്ക് ​വി​ധേ​യ​നാ​ക്കി​യെ​ന്നും​ ​ഇ​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​യി​ൽ​ ​വ​ള​രെ​ ​പു​രോ​ഗ​തി​യു​ണ്ടാ​യെ​ന്നും​ ​ഡെ​ൻ​മാ​ർ​ക്ക് ​ഫു​ട്ബ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​ട്വീ​റ്റ് ​ചെ​യ്തു.​ .

ഞെ​ട്ടി​ച്ച​ ​വീ​ഴ്ച
മ​​​ത്സ​​​ര​​​ത്തി​​​ന്റെ​​​ 42​​​-ാം​​​ ​​​മി​​​നി​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​സം​​​ഭ​​​വം.​​​ ​​​ഫി​​​ൻ​​​ല​​​ൻ​​​ഡ് ​​​ഗോ​​​ൾ​​​മു​​​ഖ​​​ത്ത് ​​​ഒ​​​രു​​​ ​​​നീ​​​ക്കം​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​ശേ​​​ഷം​​​ ​​​മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ​​​എ​​​റി​​​ക്സ​​​ൺ​​​ ​​​കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത്.​​​ ​​​ഉ​​​ട​​​ൻ​​​ത​​​ന്നെ​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ​​​ടീം​ ​ഡോ​ക്ട​ർ​മാ​ർ​ ​പ്ര​ഥ​മ​ശു​ശ്രൂ​ഷ​ ​ന​ൽ​കി. എ​ന്നാ​ൽ​ ​സ്ഥി​​​തി​​​യി​​​ൽ​​​ ​​​മാ​​​റ്റ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​വാ​​​ൽ​​​ ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​താ​​​ര​​​ത്തെ​​​ ​​​വി​​​ദ​​​ഗ്ദ്ധ​​​ ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി​​​ ​​​മാ​​​റ്റു​ക​യാ​യി​രു​ന്നു.
ഫെ​യ​ർ​പ്ലേ
എ​റി​ക്സ​ൺ​ ​കു​ഴ​ഞ്ഞു​ ​വീ​ണ​പ്പോ​ൾ​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യ​ത്തി​നാ​യി​ ​ഓ​ടി​യെ​ത്തി​യ​ ​റ​ഫ​റി​ ​ആ​ന്റ​ണി​ ​ടെ​യ‌്ല​റി​നും​ ​ഡെ​ൻ​മാ​ർ​ക്ക് ​നാ​യ​ക​ൻ​ ​സൈ​മ​ൺ​ ​ക​ജ​റി​നും​ ​കൈ​യ​ടി​ച്ച് ​കാ​യി​ക​ലോ​കം.​ ​എ​റി​ക്സ​ൺ​ ​വീ​ഴു​ന്ന​ ​ക​ണ്ട​ ​ഉ​ട​നേ​ ​റ​ഫ​റി​ ​മ​ത്സ​രം​ ​നി​റു​ത്തി​വ​ച്ച് ​ഡോ​ക്ടേ​ഴ്സി​നെ​ ​വി​ളി​ച്ചു.​ ​അ​ബോ​ധാ​വ​സ്ഥ​യി​ൽ​ ​എ​റി​ക്സ​ൺ​ ​നാ​വ് ​വി​ഴു​ങ്ങാ​തെ​ ​പി​ടി​ച്ചു​ ​നി​റു​ത്തി​യ​ത് ​ക​ജ​റാ​യി​രു​ന്നു.​ ​എ​റി​ക്സ​ൺ​ന്റെ​ ​ഭാ​ര്യ​യെ​ ​സ​മാ​ധാ​നി​പ്പി​ക്കാ​നും​ ​ക​ജ​ർ​ ​ഓ​ടി​യെ​ത്തി.​
​അ​ബോ​ധാ​വ​സ്ഥ​യി​ലു​ള്ള​ ​എ​റി​ക്സ​ണെ​ ​ചി​ക​ത്സി​ച്ച​പ്പോ​ൾ​ ​ഡെ​ൻ​മാ​ർ​ക്ക് ​താ​ര​ങ്ങ​ൾ​ ​വ​ട്ട​ത്തി​ൽ​ ​നി​ന്ന് ​കാ​മ​റാ​ ​ക​ണ്ണു​ക​ൾ​ക്ക് ​ത​ട​യി​ട്ടു.​ ​തു​ണി​ക​ൾ​ ​വ​ച്ച് ​മ​റ​ച്ചാ​ണ് ​എ​റി​ക്സ​ണെ​ ​പു​റ​ത്തേ​ക്ക് ​കൊ​ണ്ടു​പോ​യ​ത്.​ ​അ​തി​നാ​യി​ ​ഫി​ൻ​ല​ൻ​ഡ് ​ആ​രാ​ധ​ർ​ ​അ​വ​രു​ടെ​ ​കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​പ​താ​ക​ ​ന​ൽ​കി.
ഫിൻലൻഡ്
ഡെ​ൻ​മാ​ർ​ക്കിനെ അട്ടിമറിച്ചു

എ​റി​ക്സ​ണ് ​പ​രി​ക്ക് ​പറ്റിയ​തി​നെ​ത്തു​ട​ർ​ന്ന് ​നി​റു​ത്തി​വ​ച്ച​ ​മ​ത്സ​രം​ ​ഒ​ന്ന​ര​മ​ണി​ക്കൂ​റി​ന് ​ശേ​ഷം​ ​പു​ന​രാ​രം​ഭി​ച്ചു.​ ​ക​ളി​ക്കാ​രു​മാ​യും​ ​മ​റ്റും​ ​അ​ധി​കൃ​ത​ർ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​ ​ശേ​ഷ​മാ​ണ് ​മ​ത്സ​രം​ ​പു​ന​രാ​രം​ഭി​ച്ച​ത്.​ ​​മ​ത്സ​ര​ത്തി​ൽ​ ​ഫി​ൻ​ല​ൻ​ഡ് ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​ഡെ​ൻ​മാ​ർ​ക്കി​നെ​ ​അ​ട്ടി​മ​റി​ച്ചു.​ ​
ജോ​യ​ൽ​ ​പോ​ൻ​പോ​ലോ​യാ​ണ് ​ഫി​ൻ​ല​ൻ​ഡി​ന്റെ​ ​വി​ജ​യ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​മ​ത്സ​ര​ത്തി​ൽ​ ​പെ​നാ​ൽ​റ്റി​ ​ഉ​ൾ​പ്പെ​ടെ​ ​ന​ഷ്ട​മാ​ക്കി​യ​ ​ഡെ​ൻ​മാ​ർ​ക്ക് ​നി​ര​വ​ധി​ ​അ​വ​സ​ര​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും​ ​ഒ​ന്നും​ ​ല​ക്ഷ്യം​ ​ക​ണ്ടി​ല്ല.