chanu

ന്യൂഡൽഹി: ഇന്ത്യൻ ഭാരോദ്വഹന താരം മിരാബായി ചാനു ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത ഉറപ്പിച്ചു. 49 കിലോ ഗ്രാം വിഭാഗത്തിൽ പുതിയ ലോകറാങ്കിംഗ് പ്രകാരം രണ്ടാം സ്ഥാനം ലഭിച്ചതാണ് ചാനുവിന് തുണയായത്. ഏപ്രിലിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ലോകറെക്കാഡ് തിളക്കത്തോടെ വെങ്കലം നേടിയ പ്രകടനമാണ് ചാനുവിനെ രണ്ടാം സ്ഥാനത്തെത്തിച്ചത്.