kk

കോപ്പന്‍ഹേഗന്‍: യൂറോ കപ്പില്‍ ഇന്നലെ നടന്ന മത്സരങ്ങളിൽ ഫിൻലൻഡിനും ബെൽജിയത്തിനും വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫിന്‍ലന്‍ഡ് തോല്പിച്ചത്. 60-ാം മിനിറ്റില്‍ ജോയല്‍ പൊയന്‍പാലോയാണ് ഫിന്‍ലന്‍ഡിന്റെ വിജയ ഗോള്‍ നേടിയത്. ജെര്‍ ഉറോനെന്‍ ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് ജോയല്‍ പൊയന്‍പാലോ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മത്സരം റദ്ദാക്കിയതായി ആദ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഇരു ടീമിന്റെയും അഭ്യർത്ഥനയെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കുകയായിരുന്നു.

ഗ്രൂപ്പ് ബിയിലെ മറ്റൊരു പോരാട്ടത്തില്‍ ലോക ഒന്നാംനമ്പർ ടീമായ ബെൽജിയം എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് റഷ്യയെ തകർത്തത് .ബെല്‍ജിയത്തിനായി സൂപ്പര്‍ താരം റൊമേലു ലുക്കാക്കു ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ തോമസ് മ്യുനിയര്‍ മറ്റൊരു ഗോള്‍ സ്വന്തമാക്കി.