തിരുവനന്തപുരം:തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ലോക്ക് ഡൗൺ കാലയളവിൽ പ്രഭാത ഭക്ഷണം വിതരണം ചെയ്ത് പരസഹായം കൂട്ടായ്മ.ആശുപത്രിയിലെ ആറാം വാർഡിൽ കഴിയുന്ന നിർദ്ധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് അവധി ദിവസങ്ങളിലും ലോക്ക് ഡൗൺ തുടങ്ങിയ മേയ് മുതൽ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ഭക്ഷണം നൽകുന്നത്.13 വർഷമായി ടി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ പരസഹായം കൂട്ടായ്മ ആശുപത്രിയിൽ ഭക്ഷണം നൽകുന്നുണ്ട്. സംഭാവനകൾ കൊണ്ടാണ് അനിൽകുമാർ ഭക്ഷണ വിതരണം നടത്തുന്നത്.വിവരങ്ങൾക്ക് :9495917830