തിരുവനന്തപുരം: പുന്നമൂട് ചെമ്മണ്ണുവിള അംബിക ദേവി ക്ഷേത്രത്തിലെ വാർഷിക മഹോത്സവം 18ന് നടക്കും. രാവിലെ അഞ്ചിന് ഗണപതിഹോമം, തുടർന്ന് മൃത്യുഞ്ജയഹോമം, കലശപൂജ. ഉച്ചയ്ക്ക് 12ന് നടയടയ്ക്കൽ. വൈകിട്ട് 5ന് നട തുറക്കും. തുടർന്ന് ദീപാരാധന, ഭഗവതിസേവ എന്നിവ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ജയൻ പുന്നമൂട്, കോമളകുമാർ, ഹരീന്ദ്രനാഥ് എന്നിവർ അറിയിച്ചു. ക്ഷേത്രതന്ത്രി നെടുമങ്ങാട് പുരുഷോത്തമൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.