തിരുവനന്തപുരം ജില്ലയിലെ ചൂട്ടയിൽ മാങ്കോണം എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര,ഈ കഴിഞ്ഞ മേയ് മാസം ആറാം തിയതി ഈ വീട്ട്മുറ്റത്ത് നിന്ന നാലുവയസുള്ള കുഞ്ഞുമകനെ പാമ്പ് കടിച്ചു.

സംഭവം നടന്നത് ഇങ്ങനെ, വീട്ടുമുറ്റത്ത് അഴയിൽ നിന്ന് തുണി എടുക്കുകയായിരുന്നു പാമ്പ് കടിയേറ്റ വിശാഖും, സഹോദരനും,അമ്മയും,മുത്തശ്ശിയും. തുടർന്ന് എല്ലാവരും വീടിനകത്ത് കയറി.അൽപസമയത്തിനകം കുഞ്ഞ് മകൻ വീട്ടമുറ്റത്തേക്ക് ഇറങ്ങി. തുടർന്നാണ് അപകടകാരിയായ മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
ഉച്ചത്തിലുള്ള കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ ആദ്യം വിചാരിച്ചത് തേളോ, മറ്റോ കടിച്ചതായിരിക്കാം എന്നാണ്.പിന്നീടാണ് കാലുമുഴുവൻ നീലനിറമായത്.ലോഡിങ് തൊഴിലാളിയായ അച്ഛനും കുടുബത്തിനും ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ കഴയുന്നതല്ല.
ഡോക്ടർക്ക് പോലും അതിശയമായ ഒരു കാര്യം, പാമ്പിനെ വീട്ടുകാർ ആരും കണ്ടില്ല,പക്ഷെ നാലുവയസുള്ള കുഞ്ഞുമകൻ ഉറപ്പിച്ച് പറഞ്ഞു കടിച്ചത് പാമ്പ് തന്നെ ,അതിന് ഒരു കാരണം ഉണ്ടെന്ന് അമ്മയും ,മുത്തശ്ശിയും പറയുന്നു, സ്നേക്ക് മാസ്റ്റർ പരിപാടി സ്ഥിരമായി മോൻ കാണാറുണ്ട്, ഇവിടെ സംഭവിച്ച കാര്യങ്ങൾ മാതാപിതാക്കൾ എല്ലാവരും അറിഞ്ഞിരിക്കണം,കാണുക സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡ്.