rahul-gandhi

​​​ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കേന്ദ്രസര്‍ക്കാരിന്‍റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം നുണ പറയാനും പൊള്ളയായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനുമുള്ളതാണെന്നാണ് രാഹുലിന്‍റെ പരിഹാസം.

ഏതാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഏറ്റവും കാര്യക്ഷമമായ മന്ത്രാലയം? നുണകള്‍ക്കും പൊള്ളയായ വാഗ്‌ദ്ധാനങ്ങള്‍ക്കുമുള്ള രഹസ്യ മന്ത്രാലയം- എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

- Which is GOI’s most efficient ministry?

- The secret Ministry for Lies & Empty slogans

— Rahul Gandhi (@RahulGandhi) June 13, 2021

കേന്ദ്രസർക്കാരിനെതിരെ തുടർച്ചയായി ഉന്നയിക്കുന്ന വിമർശനങ്ങളുടെ തുടർച്ചയാണ് രാഹുൽഗാന്ധിയുടെ ഇന്നത്തെ ട്വീറ്റ്. കൊവിഡിനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്‌മയ്ക്കും ശേഷവും നിശബ്‌ദമായിരിക്കുന്നത് ആരാണെന്ന് രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു കഴിഞ്ഞദിവസം രാഹുലിന്‍റെ വിമർശനം.