china-blast

ബെയ്ജിം​ഗ്: മദ്ധ്യ ചെെനയിലെ ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിൽ ഞാറാഴ്ച ​ഗ്യാസ് ലെെൻ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹുബെ, ഷിയാൻ ന​ഗരത്തിലെ ഷാങ്‍വാൻ ജില്ലയിൽ രാവിലെ ആറരയോടെയാണ് സ്ഫോടനം നടന്നത്. നിരവധിപേർ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

​ഗുരുതരമായി പരിക്കേറ്റ 39 പേരെ അടക്കം നൂറ്റി അൻപതോളം പേരെ പ്രദേശത്തുനിന്നും രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ എത്തിച്ചതായും സർക്കാർ നിയന്ത്രിത വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

china-blast

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോ ഷോയിൽ പ്രചരിക്കുന്ന വീഡിയോയിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തനം നടക്കുന്നതായി കാണുന്നു. അപകടത്തിൽ പെട്ടവർക്കായുളള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. അപകടത്തിൽ പെട്ടവരുടെ എണ്ണം ഇപ്പോഴും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.