തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം കുട്ടികളിലാണ് കൂടുതൽ ബാധിക്കുന്നതെന്ന മുന്നറിയിപ്പിനെ തുടർന്ന് ലൈഫ് ഷെയർ ചാരിറ്റബിൾ സൊസൈറ്റി പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപ്പള്ളി പ്രദേശങ്ങളിൽ ' ടേക്ക് കെയർ കാമ്പെയിൻ ' എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്ക് ആവശ്യമായ പ്രതിരോധ മരുന്നുകൾ പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈമാറി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീം, ലൈഫ് ഷെയർ പ്രസിഡന്റ് അൽത്താഫ് ആസാദ്, ജനറൽ സെക്രട്ടറി അൻഷാദ്, ഭാരവാഹികളായ സിദ്ധീഖ്, നിയാസ്, ഹാഷിം എന്നിവർ പങ്കെടുത്തു.