sachar-committee

തിരുവനന്തപുരം:സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം സമുദായത്തിന് ന്യൂനപക്ഷ വകുപ്പ് വഴി ലഭിച്ചുവന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ സംസ്ഥാനത്ത് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

വിദഗ്ദ്ധസമിതിയുടെ പേരുപറഞ്ഞ് ആനുകൂല്യങ്ങൾ നീട്ടിക്കൊണ്ടു പോകരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി മാള എ.എ. അഷ്റഫ് പ്രമേയം അവതരിപ്പിച്ചു. എ.എം.ഹാരിസ്, കെ.എച്ച്.എം.അഷ്റഫ്, കെ.എം. ഹാരിസ്, പി.സയ്യിദ് അലി, ബഷീർ ബാബു, കുളപ്പട അബുബക്കർ, സക്കീർ ഹുസൈൻ, ഇ.കെ.മുനീർ എന്നിവർ സംസാരിച്ചു.