vit

ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി)​ എൻജിനീയറിംഗ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മേയ് 28,​29,​30,​ ജൂൺ 10 തീയതികളിൽ ഓൺലൈനായാണ് വിവിധ ബിടെക് വിഷയങ്ങളിലേക്കുള്ള പ്രവേശനപ്പരീക്ഷ നടത്തിയത്. ഇന്ത്യയ്ക്കുപുറമെ 15 വിദേശരാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഈമാസം 21 മുതൽ ജൂലായ് 16വരെ നാലുഘട്ടങ്ങളിലായി കൗൺസലിംഗ് നടക്കും. ഒരുലക്ഷത്തിനുള്ളിൽ റാങ്ക് ഉള്ളവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. 1-20,​000 റാങ്കുകാർക്ക് 21,​22 തീയതികളിലും,​ 20,​001- 45000 റാങ്കുകാർക്ക് 30,​ ജൂലായ് 1 തീയതികളിലും,​ 45,​001- 70,​000 റാങ്കുകാർക്ക് ജൂലായ് 8,​9 തീയതികളിലും 70,​001 - 1,​00,​000 റാങ്കുകാർക്ക് ജൂലായ് 15,​16 തീയതികളിലുമാണ് കൗൺസലിംഗ്. ഒരുലക്ഷത്തിന് പുറത്തുള്ള റാങ്കുകാർക്ക് വി.ഐ.ടി ആന്ധ്രാപ്രദേശിലും വി.ഐ.ടി ഭോപ്പാലിലും അപേക്ഷിക്കാം. ക്ലാസുകൾ ആഗസ്റ്റിൽ ആരംഭിച്ചേക്കും. https://admissionresults.vit.ac.in/viteee എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.vit.ac.in