1

പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്ര കവാടത്തിലെ ശിവ - പാർവതി മണ്ഡപത്തിന്റെ മുൻവശത്തെ ചില്ലുകൾ തകർത്തു. ഇന്നലെ പുലർച്ചെ ഇതുവഴി പോയ ഭക്തരാണ് വിവരം ഭാരവാഹികളെ അറിയിച്ചത്. ശനിയാഴ്ച രാത്രി 11ന് ശേഷമാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നു.

വിവരമറിഞ്ഞ് പുലർച്ചെ ആറോടെ ഭക്തർ സ്ഥലത്ത് തടിച്ചുകൂടി. പള്ളുരുത്തി പൊലീസ് സ്ഥലം സന്ദർശിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പള്ളുരുത്തി ബ്ലോക്ക് ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ പിന്നിലെ ചില്ലും തകർത്തിട്ടുണ്ട്. തകർക്കാൻ ഉപയോഗിച്ച ചുറ്റിക ബസിൽ നിന്ന് കണ്ടെത്തി. ബസുടമയും പൊലീസിൽ പരാതി നൽകി.

വെ​ള​ളാ​പ്പ​ള​ളി​ ​ന​ടേ​ശ​ൻ​ ​പ്ര​തി​ഷേ​ധി​ച്ചു

പ​ള്ളു​രു​ത്തി​:​ ​ശ്രീ​ഭ​വാ​നീ​ശ്വ​ര​ ​മ​ഹാ​ക്ഷേ​ത്ര​ ​ക​വാ​ട​ത്തി​നു​ ​മു​ന്നി​ലെ​ ​ശി​വ​-​പാ​ർ​വ​തി​ ​മ​ണ്ഡ​പ​ത്തി​ന്റെ​ ​ചി​ല്ലു​ക​ൾ​ ​ത​ക​ർ​ത്ത​ ​സം​ഭ​വ​ത്തി​ൽ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​എ​സ്.​ഡി.​പി.​വൈ​യും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​വും​ ​സം​യു​ക്ത​മാ​യി​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.
ഹി​ന്ദു​ ​ഐ​ക്യ​വേ​ദി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഹൈ​ന്ദ​വ​ ​സം​ഘ​ട​ന​ക​ൾ​ ​ക്ഷേ​ത്ര​ത്തി​നു​ ​മു​ൻ​വ​ശം​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ച് ​പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി​ ​പ്ര​തി​ഷേ​ധി​ച്ചു.