spain-football

യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യന്മാരായ സ്പെയ്ൻ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. താരതമ്യേന ദുർബലരായ സ്ളൊവാക്യയാണ് എതിരാളികൾ.

നായകൻ സെർജിയോ ബുസ്ക്വെറ്റ്സിനും ലോറന്റേയ്ക്കും കൊവിഡ് ബാധിച്ചതിന്റെ സമ്മർദ്ദത്തിലാണ് സ്പെയ്ൻ ഇറങ്ങുന്നത്.

പരിക്കേറ്റ റയൽ താരം സെർജിയോ റാമോസിന്റെ അഭാവം മുൻ ചാമ്പ്യന്മാരെ പ്രതിരോധത്തിൽ ബാധിക്കും. റയലിൽ നിന്ന് ഒരു കളിക്കാരൻ പോലുമില്ലാതെയാണ് സ്പെയ്ൻ വരുന്നത്.

കഴിഞ്ഞ ദിവസം നടന്ന സന്നാഹമത്സരത്തിൽ യുവനിരയെ പരീക്ഷിച്ച സ്പെയ്ൻ ലിത്വാനിയയെ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

റോഡ്രി, അൽവാരോ മൊറാട്ട, പെഡ്രി, ഫെറാൻ ടോറസ്, അയ്മെറിക്, ഡീഗോ,ഡേവിഡ് ഡി ഗിയ തുടങ്ങിയവരാണ് ടീമിലെ പ്രധാന താരങ്ങൾ.