കൊൽക്കത്ത: മുകുൾ റോയ്‌ക്ക് പിന്നാലെ പ്രമുഖ നേതാവ് രജീബ് ബാനർജിയും ബി.ജെ.പിയിൽ നിന്ന് തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്.തൃണമൂൽ വക്താവ് കുനാൽ ഘോഷുമായി രജീബ് ബാനർജി നടത്തിയ കൂടിക്കാഴ്ച തൃണമൂലിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിന്റെ ആദ്യപടിയാണെന്നാണ് വിലയിരുത്തൽ.
അതേസമയം, കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും സൗഹൃദ സന്ദർശനം മാത്രമാണ് നടത്തിയതെന്നുമായിരുന്നു രജീബിന്റെ പ്രതികരണം.
ജനുവരിയിലാണ് രജീബ് തൃണമൂൽ വിട്ടത്. പ്രവർത്തന, അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊഴിഞ്ഞുപോക്ക്. 2011ലും 2016ലും തൃണമൂൽ ടിക്കറ്റിൽ മന്ത്രിയായിരുന്നു ഇദ്ദേഹം.